Contents
-
- Entrance Hymns
- Communion Hymns
- Hymns to Mother Mary
Entrance Hymn
Oru thiriyayi eriyam njanum
Oru thiriyayi eriyam njanum
Ee baliyil nin thiru savidhe
Oru malarayi viriyam njanum
thava paadhe ennum punaraan
Oru navagaanam paadam oru manamodani cheraam
Kaniyu snehanaadha anayunne baliyil- (2)
Chorus: Anayam onnu cheram karthavin thiru baliyil
Anuranjitharayi theeram baliyarppakarayi maaram- (2)
Kaalvari baliyathin ormakalil novukalunarum neram- (2)
Raktham chinthiya naadhaneyorkkam
anudhinamekaam snehabali- (2)
oru navaga…
Paramonnathamam balipeede paapakkarakal kazhukam- (2)
Suthane nalkiya thaathaneyorkkam pakaram nalkam baliyivide- (2)
Oru thiri….
Oru nava…
ഒരു തിരിയായി എരിയാം ഞാനും
ഒരു തിരിയായി എരിയാം ഞാനും
ഈ ബലിയിൽ നിൻ തിരു സവിധെ
ഒരു മലരായി വിരിയാം ഞാനും
തവ പാഥേ എന്നും പുണരാൻ
ഒരു നവഗാനം പാടാം ഒരു മനമോടണി ചേരാം
കനിയു സ്നേഹനാഥാ അണയുന്നീ ബലിയിൽ (2)
Chorus: അണയാം ഒന്ന് ചേരാം കർത്താവിൻ തിരു ബലിയിൽ
അനുരഞ്ജിതരായി തീരാം ബലിയർപ്പകാരായി മാറാം (2)
കാൽവരി ബലിയതിനോർമകളിൽ നോവുകളുണരും നേരം (2)
രക്തം ചിന്തിയ നാഥനെയോർക്കാം
അനുദിനമേകാം സ്നേഹബലി (2)
ഒരു നവഗാനം ….
പരമോന്നതമാം ബലിപീഡ പാപക്കറകൾ കഴുകാം (2)
സുതനെ നൽകിയ താതനെയോർക്കാം പകരം നൽകാം ബലിയിവിടെ (2)
ഒരു തിരിയായി…
ഒരു നവഗാനം ….
Back
Althaarayil eriyum thirikalkkenthu thelicham
Althaarayil eriyum thirikalkkenthu thelicham (2)
Daivasannidhi alangarikkum pookkalkkenthu sughantham (2)
Altharayil eriyum thirikalkkenthu thelichum
Thiriyay eriyam poovaai vidaraam karthaavin sannidhiyil (2)
Karthaavin sannidhiyil
Thiriyay urukunna manavum prarthana pookkalum oppum (2)
Thirubalikkanayam ivide thirumanassaruliya pole (2)
Althaarayil eriyum….thelicham
Thiriyay eriyam poovaai…. sannidhiyil
La la la la ….
Akathaaril aparante dhroham eritheeyil enna polengil (2)
Sodhara kshamayude baavam baliyogyamaakkum nimisham (2)
Althaarayil eriyum….
അൾത്താരയിൽ എരിയും തിരികൾക്കെന്തു തെളിച്ചം
അൾത്താരയിൽ എരിയും തിരികൾക്കെന്തു തെളിച്ചം (2)
ദൈവസന്നിധി അലങ്കരിക്കും പൂക്കൾക്കെന്തു സുഗന്ധം (2)
അൾത്താരയിൽ എരിയും തിരികൾക്കെന്തു തെളിച്ചം
തിരിയായ് എരിയാം പൂവായ് വിടരാം കർത്താവിൻ സന്നിധിയിൽ (2)
കർത്താവിൻ സന്നിധിയിൽ
തിരിയായ് ഉരുകുന്ന മനവും പ്രാർത്ഥന പൂക്കളും ഒപ്പo (2)
തിരുബലിക്കണയാം ഇവിടെ തിരുമനസ്സരുളിയ പോലെ (2)
അൾത്താരയിൽ എരിയും ….
തിരിയായ് എരിയാം……
അകതാരിൽ അപരന്റെ ദ്രോഹം എരിതീയിൽ എണ്ണ പോലെങ്കിൽ (2)
സോദര ക്ഷമയുടെ ഭാവം ബലിയോഗ്യമാക്കും നിമിഷം (2)
അൾത്താരയിൽ എരിയും ….
Back
Althara orungi akatharorukki
Althara orungi akatharorukki
Anayaamee balivedhiyil
Oru manamaay Oru swaramaay
Anayamee balivedhiyil
Baliyaay Nalkaam Thirunaadhanaayi
Poojyamaam ee vedhiyil
Mama swaarthavum dukhangalum
Baliyaay nalkunnu njaan (Althara…
Balivedhiyinkal Thirunadhanekum
Thirumeyyum thiruninavum
Sweekarikkam naveekarikkam
Nammal than jeevithathe (Althara….
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയില്‍
ഒരു മനമായ് ഒരു സ്വരമായ്
അണയാമീ ബലിവേദിയില്‍ (അള്‍ത്താര..)
ബലിയായി നല്‍കാം തിരുനാഥനായി
പൂജ്യമാമീ വേദിയില്‍ (2)
മമ സ്വാര്‍ത്ഥവും ദു:ങ്ങളും
ബലിയായി നല്‍കുന്നു ഞാന്‍ (2) (അള്‍ത്താര..)
ബലിവേദിയിങ്കല്‍ തിരുനാഥനേകും
തിരുമെയ്യും തിരുനിണവും (2)
സ്വീകരിക്കാം നവീകരിക്കാം
നമ്മള്‍ തന്‍ ജീവിതത്തെ (2) (അള്‍ത്താര..)
Back
Thiruvosthiyaaye balivediyil Esho anayumm nimishamithaa
Thiruvosthiyaaye balivediyil Esho anayumm nimishamithaa
Thirubhojyamayee sakrayil nathan anayum samayamithaa
Manassinte Novukal Kurishodu Cherkkaan
Naathan Anayunnithaa
Karuna Thulumbumee Althara Thannilaaye Esho Ezhunnallunnuu
Ohh.. Enneshuve Ohh.. Enn Jeevane
Nee Ennil Niranjal Njan Ethra Bhagyavaan – (2)
Nee Varumbol Enn Maanassamm
Nandiyaal Nirayumm
Nee Niranjal En Jeevitham
Dhanyamaaye Theerum
En Naavil Nee Aliyum Nimisham
Snehame En Swantham Aakkum Nee
En Naavil Nee Aliyum Nimisham..
Snehame En Swanthamaakkumm Nee
Oh.. Enneshuve Oh.. Enn Jeevane
Nee Ennil Niranjaal Njan Ethra Bhagyavaan..(2)
Nee Mozhinjaal En Hrudayam
Shanthamaaye Theerum
Nee Thodumbol En Adharam
Thiruvachanam Mozhiyumm
Ennullil Nee Nirayumm Nimishamm
Snehamee Ninnodu Cherum Njan
Ennullil Nee Nirayumm Nimishamm
Snehamee Ninnodu Cherum Njan
Thiruvosthiyaye Balivediyil…
തിരുവോസ്തിയായ് ബലിവേദിയിൽ ഈശോ
തിരുവോസ്തിയായ് ബലിവേദിയിൽ ഈശോ അണയും നിമിഷമിതാ
തിരുഭോജ്യമായീ സക്രാരിയിൽ നാഥൻ അണയും സമയമിതാ
മനസ്സിൻറെ നോവുകൾ കുരിശോടു ചേർക്കാൻ
നാഥൻ അണയുന്നിതാ
കരുണ തുളുമ്പുമീ അൾത്താര തന്നിലായ് ഈശോ എഴുന്നള്ളുന്നു
ഓ.. എന്നേശുവേ ഓ.. എൻ ജീവനെ
നീ എന്നിൽ നിറഞ്ഞാൽ ഞാൻ എത്ര ഭാഗ്യവാൻ – (2)
നീ വരുമ്പോൾ എൻ മാനസം
നന്ദിയാൽ നിറയും
നീ നിറഞ്ഞാൽ എൻ ജീവിതം
ധന്യമായി തീരും
എൻ നാവിൽ നീ അലിയും നിമിഷം
സ്നേഹമേ എൻ സ്വന്തമാകും നീ – (2)
ഓ.. എന്നേശുവേ ഓ .. എൻ ജീവനെ
നീ എന്നിൽ നിറഞ്ഞാൽ ഞാൻ എത്ര ഭാഗ്യവാൻ – (2)
നീ മൊഴിഞ്ഞാൽ എൻ ഹൃദയം
ശാന്തമായി തീരും
നീ തൊടുമ്പോൾ എൻ അധരം
തിരുവചനം മൊഴിയും
എന്നുള്ളിൽ നീ നിറയും നിമിഷം
സ്നേഹമേ നിന്നോട് ചേരും ഞാൻ – (2)
തിരുവോസ്തിയായ് ബലിവേദിയിൽ…..
Back
Sneham naavil appamai en praanan thudichidumbol
Sneham naavil appamai en praanan thudichidumbol
Yeshuve nin jeevan ennil ulcheranam (2)
Kanalay eriyum manassil kuliraay nee ennil onnai cheranam
Sneham naavil…. ulcheranam
Orma kiniyum snehavirunnay osthiyay nee naavin thumbil (2)
Sneham padiyiringum nenjil varane alivu nirayum naadha
Snehame thyagame kurissil eriyum deepa naalame
Saayam..…. saayam sandhya pole sneham mangidumbol
Yeshuve nin jeevan ennil ulcheranam
Sowkyam pakarum sparsham neeye jeevan eekum jalavum neeye (2)
Sukrutham shaithyamurayum manassil
kanivin kanal erikku naadha
Snehame thyagame kurisseil eriyum deepa naalame
Saayam..…. saayam sandhya pole sneham mangidumbol
Yeshuve nin jeevan ennil ulcheranam
Kanalay eriyum….. Sneham naavil appamai…..
സ്നേഹം നാവിൽ അപ്പമായി എൻ പ്രാണൻ
സ്നേഹം നാവിൽ അപ്പമായി എൻ പ്രാണൻ തുടിച്ചിടുമ്പോൾ
യേശുവേ നിൻ ജീവൻ എന്നിൽ ഉൾച്ചേരണം (2)
കനലായി എരിയും മനസ്സിൽ കുളിരായ് നീ എന്നിൽ ഒന്നായി ചേരണം
സ്നേഹം നാവിൽ …..
ഓർമ്മകിനിയും സ്നേഹവിരുന്നായ് ഓസ്തിയായി നീ നാവിൻ തുമ്പിൽ (2)
സ്നേഹം പടിയിറിങ്ങും നെഞ്ചിൽ വരണേ അലിവു നിറയും നാഥാ
സ്നേഹമേ ത്യാഗമേ കുരിശ്ശിൽ എരിയും ദീപ നാളമേ
സായം..…. സായം സന്ധ്യ പോലെ സ്നേഹം മങ്ങിടുമ്പോൾ
യേശുവേ നിൻ ജീവൻ എന്നിൽ ഉൾച്ചേരണം
സൗഖ്യo പകരും സ്പർശം നീയേ ജീവനേകും ജലവും നീയേ (2)
സുകൃതം ശൈത്യമുറയും മനസ്സിൽ
കനിവിൻ കനൽ എരിക്കൂ നാഥാ
സ്നേഹമേ ത്യാഗമേ കുരിശ്ശിൽ എരിയും ദീപ നാളമേ
സായം..…. സായം സന്ധ്യ പോലെ സ്നേഹം മങ്ങിടുമ്പോൾ
യേശുവേ നിൻ ജീവൻ എന്നിൽ ഉൾച്ചേരണം
കനലായി എരിയും …. സ്നേഹം നാവിൽ ……
Back
Sugandha vaahini amme nin suthane vaazhthunnu
Sugandha vaahini amme nin suthane vaazhthunnu
Sukruthangal niranjidaan suthane vaazhthunnu (2)
(Sugandha vaahini…)
Innolam paapathin durgandham perum
Aathmavil rooha than dhoopam nirakkoo – (2)
Oo..aathmavil rooha than dhoopam nirakkoo
Sugandha vaahini…
Aadhyathe sakraari neeye mathaave
Jeevante manna nin udharabhalam thane – (2)
Ooo..Jeevante manna nin udharabhalam thane Sugandha vaahini…
സുഗന്ധ വാഹിനി അമ്മെ നിൻ സുതനെ
സുഗന്ധ വാഹിനി അമ്മെ നിൻ സുതനെ വാഴ്ത്തുന്നു
സുകൃതങ്ങൾ നിറഞ്ഞിടാൻ സുതനെ വാഴ്ത്തുന്നു (2)
ഇന്നോളം പാപത്തിൻ ദുർഗന്ധം പേറും
ആത്മാവിൽ റൂഹാ തൻ ധൂപം നിറക്കൂ – (2)
ഓ…ആത്മാവിൽ റൂഹാ തൻ ധൂപം നിറക്കൂ
സുഗന്ധ വാഹിനി…
ആദ്യത്തെ സക്റാരി നീയേ മാതാവേ
ജീവൻറെ മന്നാ നിൻ ഉദരഫലം തന്നെ – (2)
ഓ…. ജീവൻറെ മന്നാ നിൻ ഉദരഫലം തന്നെ സുഗന്ധ വാഹിനി…
Back
Odi vannu kunju makkal aayirangal ninte pakkal
Odi vannu kunju makkal aayirangal ninte pakkal
amme mary maadhe (2)
Paadi vannu ninte makkal unni yeshuvinte munnil
amme sneha nadhe amme sneha nadhe
Odi vannu kunju ….
Aakasha veedhiyil maalakamaarani cherunnu
Aanandha geethikal ellarum eettu padunnu (2)
Mariyame ninakku sneha keerthanangal paaduvan
Nira nirayay njangalum ananjidunnu saadharam
Odi vannu kunju….
Neele parannitha maanathu thoovelli thaarakam
Thriloka raniyam mary manohari vandhanam (2)
Mariyame nin udhara phalam anughraham shiram
Thirukumarane njangal ennum vaazhthidunnu nirandharam
Odi vannu kunju….
ഓടി വന്നു കുഞ്ഞു മക്കൾ
ഓടി വന്നു കുഞ്ഞു മക്കൾ ആയിരങ്ങൾ നിന്റെ പക്കൽ
അമ്മെ മേരി മാഥേ (2)
പാടി വന്നു നിന്റെ മക്കൾ ഉണ്ണി യേശുവിന്റെ മുന്നിൽ
അമ്മെ സ്നേഹ നാഥേ അമ്മെ സ്നേഹ നാഥേ
ഓടി വന്നു കുഞ്ഞു …
ആകാശ വീഥിയിൽ മാലാഖമാരാണി ചേരുന്നു
ആനന്ദ ഗീതികൾ എല്ലാരും ഏറ്റു പാടുന്നു (2)
മറിയമേ നിനക്കു സ്നേഹ കീർത്തനങ്ങൾ പാടുവാൻ
നിര നിരയായി ഞങ്ങളും അണഞ്ഞിടുന്നു സാദരം
ഓടി വന്നു കുഞ്ഞു ….
നീളെ പരന്നിതാ മാനത്തു തൂവെള്ളി താരകം
ത്രിലോക റാണിയാം മേരി മനോഹരി വന്ദനം (2)
മറിയമേ നിൻ ഉദര ഫലം അനുഗ്രഹം ശിരം
തിരുകുമാരനെ ഞങ്ങൾ എന്നും വാഴ്ത്തിടുന്നു നിരന്തരം
ഓടി വന്നു കുഞ്ഞു ….
Back
Amme enter amme ente eeshoyude
Amme, ente amme, ente eeshoyude amme
Amme, ente amme, ennikkeesho thannoramme (2)
Ave maria.. kanyamathave.. (2)
Amme, ente amme, ente eeshoyude amme
Amme, ente amme, ennikkeesho thannoramme
Thalamurakalthorum paadum bhagyavathi amma
Japamanimalakalil uyarum nanma niranjaval amma (2)
Parudeesayayi amma daivathinu parkkan
Kanyashramamayi amma eeshokku valaran (2)
Amme, ente amme….
Mizhikal nirayumbol amma mazhavilayi theliyum
Mozhikal idarumbol ennude swaramayi theernidum (2)
Dukham akaniduvan amme prarthicheedaname
Paapam akaniduvan amme yachicheedaname (2)
Amme, ente amme, ente eeshoyude amme
Amme, ente amme, ennikkeesho thannoramme
Amme, ente amme, ente eeshoyude amme
Amme, ente amme, ente swantham amma neeye
Ave maria.. kanyamathave.. (2)
Amme, ente amme, ente eeshoyude amme
Amme, ente amme, ente swantham amma neeye
അമ്മെ എൻ്റെ അമ്മെ എൻ്റെ
അമ്മെ എൻ്റെ അമ്മെ എൻ്റെ ഈശോയുടെ അമ്മെ
അമ്മെ എൻ്റെ അമ്മെ എനിക്കീശോ തന്നൊരമ്മേ (2)
ആവേ മരിയാ .. കന്യാമാതാവേ (2)
അമ്മെ എൻ്റെ അമ്മെ എൻ്റെ ഈശോയുടെ അമ്മെ
അമ്മെ എൻ്റെ അമ്മെ എനിക്കീശോ തന്നൊരമ്മേ
തലമുറകൾതോറും പാടും ഭാഗ്യവതി അമ്മ
ജപമാണിമാലകളിൽ ഉയരും നന്മ നിറഞ്ഞവൾ അമ്മ (2)
പറുദീസയായി അമ്മ ദൈവത്തിനു പാർക്കാൻ
കന്യാശ്രമമായി അമ്മ ഈശൊക്കു വളരാൻ (2)
അമ്മെ എൻ്റെ അമ്മെ…
മിഴികൾ നിറയുമ്പോൾ അമ്മ മഴവില്ലായ് തെളിയും
മൊഴികൾ ഇടറുമ്പോൾ എന്നുടെ സ്വരമായി തീർന്നിടും (2)
ദുഃഖം അകന്നിടുവാൻ അമ്മെ പ്രാർത്തിച്ചീടണമെ
പാപം അകന്നിടുവാൻ അമ്മെ യാചിച്ചീടണമെ (2)
അമ്മെ എൻ്റെ അമ്മെ എൻ്റെ ഈശോയുടെ അമ്മെ
അമ്മെ എൻ്റെ അമ്മെ എനിക്കീശോ തന്നൊരമ്മേ
അമ്മെ എൻ്റെ അമ്മെ എൻ്റെ ഈശോയുടെ അമ്മെ
അമ്മെ എൻ്റെ അമ്മെ എൻ്റെ സ്വന്തം അമ്മ നീയേ
ആവേ മരിയാ .. കന്യാമാതാവേ (2)
അമ്മെ എൻ്റെ അമ്മെ എൻ്റെ ഈശോയുടെ അമ്മെ
അമ്മെ എൻ്റെ അമ്മെ എൻ്റെ സ്വന്തം അമ്മ നീയേ
Back
Chollunna nimisham mathavin chare
Chollunna nimisham mathavin chare
Chellunnu japamala vazhiyayi
Kayyilirikkunna unni Eashoyude chare ee njanum irikkum
Enthu nallamma ennude amma
Enikkum Eashokkum oreyamma
Malakha nirathan sthuthi sagarathil en swaram aruviyayi cherum
Nairasha vaniyil prathyasha pakarum panineer pushpangal vidarum
Enthu nallamma ennude amma
Enikkum Eashokkum oramma
Akatharilekum aathma sugandham snehathil onnaya bandham
Manavarkennum madhyastham eki saharekshakayayi nilpu
Enthu nallamma ennude amma
Enikkum Eashokkum oramma
ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെ
ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെ
ചെല്ലുന്നു ജപമാല വഴിയായി
കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെ
ചാരെ ഈ ഞാനും ഇരിക്കും
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ
മാലാഖ നിരതൻ സ്തുതി സാഗരത്തിൽ
എൻ സ്വരം അരുവിയായി ചേരും
നിരാശ വനിയിൽ പ്രത്യാശ പകരും
പനിനീർ പുഷ്പങ്ങൾ വിടരും
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ
അകതാരിലേകും ആത്മ സുഗന്ധം
സ്നേഹത്തിൽ ഒന്നായ ബന്ധം
മാനവർക്കെന്നും മധ്യസ്ഥം ഏകി
സഹരക്ഷകയായി നിൽപു
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ
Back
Soorya shobhaye chelayakki nee
Soorya shobhaye chelayakki nee
chandra bimbamo paathugangal aay
thaarakangale kireedamaaki nee
punchirikkayaay japamaala raanji nee
unnathathil ninnu vanna rakshaye
ullil aay vahicha nithya kanyake
pulari pon thaarame swargathin vaathile
vinnin poothopile panineer poovanu nee
bharameeridum neram makkalkku thaangakane amme
soorya shobhaye….
സൂര്യ ശോഭയെ ചേലയാക്കി നീ
സൂര്യ ശോഭയെ ചേലയാക്കി നീ
ചന്ദ്ര ബിംബമോ പാതുകങ്ങൾ ആയ്
താരകങ്ങളെ കിരീടമാക്കി നീ
പുഞ്ചിരിക്കയായ് ജപമാല രാഞ്ജി നീ
ഉന്നതത്തിൽ നിന്നു വന്ന രക്ഷയെ
ഉള്ളിലായി വഹിച്ച നിത്യ കന്യകേ
പുലരി പൊൻ താരമേ സ്വർഗ്ഗത്തിൻ വാതിലെ
വിണ്ണിൻ പൂന്തോപ്പിലെ പനിനീർ പൂവാണു നീ
ഭരമേറിടും നേരം മക്കൾക്കു താങ്ങാകണേ അമ്മെ
സൂര്യ ശോഭയെ…